പോക്‌സോ കേസില്‍ കോഴിക്കോട് ശിശുരോഗ വിദഗ്ധന്‍ അറസ്റ്റില്‍

കോഴിക്കോട് : ചികിത്സക്കെത്തിയ 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് അറസ്റ്റില്‍ . ചാലപ്പുറത്തെ സ്വകാര്യ ക്ലിനിക് ഉടമ കൂടിയായ പ്രമുഖ ശിശു രോഗ വിദഗ്ധന്‍ ഡോ. സി.എം. അബൂബക്കര്‍(78) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കസബ ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷാണ് ചൊവ്വാഴ്ച്ച വൈകിട്ട് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ അബുബക്കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ക്ഷയരോഗത്തിന് പെണ്‍കുട്ടി കാലങ്ങളായി ഇതേ ഡോക്ടറുടെ ചികിത്സയിലാണ് . പ്രായത്തിനനുസരിച്ച ശാരീരിക വളര്‍ച്ച ഇല്ലാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ക്ലിനിക്കില്‍ എത്തിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന ബന്ധുവിന്റെ എതിരെ ഇരുത്തി പിന്നില്‍ നിന്ന് വസ്ത്രത്തിനുള്ളിലൂടെ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി ഞെളിപിരി കൊള്ളുന്നത് കണ്ട ബന്ധു പിന്നീട് ചോദിച്ചപ്പോള്‍ വിവരം പറയുകയായിരുന്നു.

ഇതാദ്യമല്ല, ഡോക്ടര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്ന് സമീപവാസികള്‍ മൊഴി നല്‍കിയതായാണ് വിവരം. ഡോ സി എം അബുബക്കര്‍ നിരവധി സംഘടനകളുടെ സാരഥിയും പ്രഭാഷകനുമാണ്.

Share news
error: Content is protected !!
Scroll to Top