കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ സോണല്‍ കലോത്സവം

സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ സോണല്‍ കലോത്സവം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ സോണല്‍ കലോത്സവങ്ങള്‍ മെയ് മാസത്തില്‍ നടക്കും. അഫിലിയേറ്റഡ് കോളേജുകളെ അഞ്ച് സോണുകളായി തരംതിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. എ-പാലക്കാട്, ബി-കോഴിക്കോട്, സി-മലപ്പുറം, ഡി-തൃശൂര്‍, എഫ്-വയനാട് എന്നിവയാണ് സോണുകള്‍. കലോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യമുള്ള കോളേജുകള്‍ 25-നകം സര്‍വകലാശാലയുമായി ബന്ധപ്പെടണം.

കോണ്‍ടാക്ട് ക്ലാസ് മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മലപ്പുറം ഗവണ്‍മെന്റ് കോളേജ് സെന്ററില്‍ 23-ന് നടത്താനിരുന്ന പി.ജി. മൂന്നാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍ മെയ് 6-ലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. പരീക്ഷകള്‍ മെയ് 8-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. പുനഃപ്രവേശനം, സ്ട്രീം ചേഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ മെയ് 2 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 3 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ജനറല്‍ ബയോടെക്‌നോളജി, മൈക്രോബയോളജി, കെമിസ്ട്രി, മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top