ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന്റെ ഉടമയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ മെഹ്‌മെത് ഒസ്യുരെക് (75) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒസ്യുരെകിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു, തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി ശസ്ത്രക്രിയ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും ജിഡബ്ല്യുആര്‍ വ്യക്തമാക്കി. തുര്‍ക്കി പൗരനായ ഒസ്യൂരെക്കിന്റെ മൂക്കിന് 3.46 ഇഞ്ച് (8.8 സെമീ) വലിപ്പമാണുള്ളത്.
2021 നവംബറിലാണ് ഒസ്യൂരെക്കിനെ തേടി അവസാനമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എത്തുന്നത്. ജീവിച്ചിരിക്കുന്ന പുരുഷമാരില്‍ ഏറ്റവും നീളം കൂടിയ മൂക്കുള്ള വ്യക്തിയെന്ന ബഹുമതിക്ക് മുമ്പും രണ്ടു തവണ ഒസ്യൂരെക് അര്‍ഹനായിരുന്നു. 2001ലാണ് ആദ്യമായി അദ്ദേഹത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തേടിയെത്തുന്നത്.
ജന്മനാടായ ആര്‍ട്വിനിലാണ് ഒസ്യൂരെക്കിന്റ അന്ത്യകര്‍മങ്ങള്‍ നടന്നത്. പിതാവിന്റെ വിയോഗത്തില്‍ അതിയായ വേദനയുണ്ടെന്നും മകന്‍ ബാരിസ് ടര്‍ക്കിഷ് ന്യൂസ് പോര്‍ട്ടലിനോട് പ്രതികരിച്ചു. ‘അച്ഛന്റെ ആരാധകര്‍ക്ക് നന്ദി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ക്ക് വേദനയുണ്ട്. അദ്ദേഹം വളരെയധികം ദയയുള്ളവനായിരുന്നു, ഒരു വ്യക്തിയെയും അദ്ദേഹം വേദനിപ്പിക്കാറില്ലായിരുന്നു. അച്ഛന്റെ ജീവിതം ശാന്തിയും സമാധാനവും നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




