HIGHLIGHTS : Those who came to steal gold from the gold smuggling gang were arrested in Karipur
കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ആള്‍ കരിപ്പൂരില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി മജീഫ്, എറണാകുളം സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കടത്ത് സംഘത്തെ കവര്‍ച്ച ചെയ്യാനെത്തിയ ഇവരെ കേരളാ പൊലീസ് സംഘമാണ് പിടികൂടിയത്. പിടിയിലായവരില്‍ മജീഫ് അഞ്ചു പേര്‍ വാഹനപടകടത്തില്‍ മരിക്കാന്‍ ഇടയായ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതിയാണ്. ഇയാള്‍ അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളി കൂടിയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
2021ല്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടാനെത്തിയ കേസിലെ പ്രതി യാണ് മജീഫ്. കാപ്പ ചുമത്തി തൃശൂരില്‍നിന്ന് നാടുകടത്തിയ പ്രതിയാണ് ടോണി, സ്വര്‍ണക്കവര്‍ച്ച ലക്ഷ്യമിട്ടെത്തിയതാണ് സംഘമെന്നാണ് പൊലീസ് നിഗമനം.
ബുധന്‍ പുലര്‍ച്ചെ അഞ്ചോടെ വിമാനത്താവളത്തില്‍ വാഹനം ചുറ്റിത്തിരിയുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വിമാനത്താവള കവാടത്തിനുസമീപം വച്ച് പിടിക്കൂടുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും സ്റ്റിക്കറും വ്യാജമാണ്. സുഹൃത്തിനെ യാത്രയയകാനാണ് എത്തിയതെന്നാണ് പിടിയിലായവര്‍ പറയുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു