കോഴിക്കോട്:നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ച് തകര്‍ത്ത് കിണറ്റിലേക്ക് മറിഞ്ഞു.ശനിയാഴ്ച രാത്രി പത്തുമണിയോടെ ചേവായൂരിലാണ് അപകടം.ചേവായൂര്‍ സ്വദേശി രാധാകൃഷ്ണന്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടം. തലകീഴായി മറിഞ്ഞ കാര്‍ കിണറിന്റെ ഇരുമ്പുനെറ്റില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളിമാട് കുന്നിലെ ഫയര്‍ഫോഴ് ഉദ്യോഗസ്ഥര്‍ രാധാകൃഷ്ണനെ സുരക്ഷിതമായി പുറത്തിറക്കി. നിസാര പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




