HIGHLIGHTS : Hitchhiker woman sexually assaulted
ബെംഗളൂരു: ബെംഗളുരുവില്‍ ഹിച്ച്‌ഹൈക്കര്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം. ഹൊസൂര്‍ റോഡില്‍ വെച്ചാണ് ഇയാള്‍ യുവതിയെ അക്രമിച്ചത്. കൊരമമംഗലയില്‍ സുഹൃത്തുക്കളോടൊപ്പമുള്ള ഒത്തുച്ചേരലിന് ശേഷം ഹെബ്ബഗൊഡിയിലെ വീട്ടിലേക്ക് പോകുന്ന വഴി ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് അക്രമം ഉണ്ടായത്.
ബൈക്കിലെത്തിയ യുവാവിനോട് യാത്രക്കായി സഹായം തേടിയ യുവതിയെ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. യുവതി സുഹൃത്തുക്കള്‍ക്ക് എമര്‍ജന്‍സി സന്ദേശം അയക്കുകയും ഇത് കണ്ട സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തെത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. ഈ സമയം അക്രമി തന്റെ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നത്രെ.
ഉടനെ യുവതിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുകയാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എച്ച്എസ്ആറിലെ ഔട്ട് പൊലീസ് അറിയിച്ചു. പ്രതിക്കായി റോഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണത്തിനായി പ്രത്യേക അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.