HIGHLIGHTS : The nurse was found dead in the private clinic's living room
കോഴിക്കോട്: പന്തിരാങ്കാവ് പാലാഴിയില്‍ സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ബത്തേരി നെന്മേനി സ്വദേശിനി ഷഹല ബാനുവാണ് (21) മരിച്ചത്.
പാലാഴി ഇക്ര കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ സഴ്‌സാണ്. ക്ലിനിക്കിന് മുകളിലെ താമസമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.


നെന്‍മേനി അരങ്ങാല്‍ ബഷീറിന്റെ മകളാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു