Section

malabari-logo-mobile

അര്‍ധരാത്രി വീട്ടിലെത്തി, ഉറക്കത്തില്‍ നിന്ന് വിളിച്ച് കൊണ്ടുപോയി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

HIGHLIGHTS : One of the group who hacked the head of the household was arrested

കൊണ്ടോട്ടി: വാക്ക് തര്‍ക്കത്തിനിടെ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, വെട്ടുകാട് എരണിക്കുളവന്‍ മൂസയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ഓമാനൂര്‍ മൈലംപറമ്പ് വീട്ടില്‍ ഷഫീഖ് (27) അറസ്റ്റിലായത്. ആക്രമണത്തിന് പിന്നാലെ മൂസയുടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

രാത്രിയില്‍ ഉറങ്ങുന്നതിനിടെയാണ് മൂസയെ വീട്ടിലെത്തി ഒരു സംഘം വിളിച്ചുകൊണ്ടുപോയതെന്ന് കുടുംബം പറയുന്നു. വ്യാഴാഴ്ച അര്‍ധരാത്രി മുസയുടെ തറവാട്ടു വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഒളവട്ടൂര്‍ സ്വദേശി ഹംസയും സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണ് വാക്ക് തര്‍ക്കമുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് കത്തിയും മുസയെ മര്‍ദിക്കാനുപയോഗിച്ച മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൂസയെ അക്രമി സംഘം പിന്തുടര്‍ന്നും അക്രമിച്ചു. മൂസയുടെ കരച്ചില്‍ കേട്ട് എത്തിയ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലാക്കിയത്

sameeksha-malabarinews

ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും പരിശോധന നടത്തി മറ്റ് പ്രതികള്‍ക്കായി പൊലീസ അന്വേഷണം ഊര്‍ജിതമാക്കി വയറിനും കഴുത്തിനും ഗുരുതര പരിക്കേറ്റ് മൂസ കോഴിക്കോട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!