പുതുതായി അനുവദിച്ച ട്രെയിനിന് താനൂരില്‍ സ്വീകരണം നല്‍കി

താനൂര്‍: ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പുതുതായി അനുവദിച്ച അണ്‍ റിസേവ്ഡ് സ്‌പെഷ്യല്‍ ട്രെയിന് താനൂരില്‍ സ്വീകരണം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

ഷൊര്‍ണൂരില്‍ നിന്നും 4.41 ന് താനൂരില്‍ എത്തിയ ട്രെയിനിന് താനൂര്‍ റെയില്‍വേ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. യാത്രക്കാരും നാട്ടുകാരുമടക്കം നിരവധിപേര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. പൂക്കള്‍ വിതറിയും മധുരം നല്‍കിയുമാണ് ട്രെയിനിനെ വരവേറ്റത്.

സ്വീകരണത്തില്‍ റെയില്‍വേ ഡെവലപ്‌മെന്റ് ഭാരവാഹികളും നാട്ടുകാരുമായ കെ ജനചന്ദ്രന്‍, ശശികുമാര്‍,
ബാപ്പു വടക്കയില്‍, ഒ. കെ ബേബി ശങ്കര്‍, ശിവശങ്കരന്‍, ഷണ്മുഖന്‍, വിവേകാനന്ദന്‍, ഉണ്ണി കെ. താനൂര്‍, അമീര്‍ താനൂര്‍, പരമേശ്വരന്‍, സുരേഷ് ബാബു, ഡോ. റഹ്‌മാന്‍, സിദ്ദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top