ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

ദില്ലി:ഗുസ്തി ഫെഡറേഷന്‍ പുതിയ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.കായിക മന്ത്രാലയമാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഗുസ്തിതാരങ്ങളുടെ പ്രതിഷേധം വ്യാപകമായിക്കൊണ്ടിരിക്കെയാണ് ഈ നിര്‍ണായക നടപടിയുണ്ടായിരിക്കുന്നത്.

ബിജെപി എംപിയും മുന്‍ ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് വ്യാഴാഴ്ചയാണ് ഗുസ്തി ബോഡിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ തെരുവിലിറങ്ങിയ ഗുസ്തിക്കാരുടെ പിന്തുണയോടെ മത്സരിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെതിരെ 47ല്‍ 40 വോട്ടും നേടിയാണ് സഞ്ജയ് സിംഗ് വിജയം ആഘോഷിച്ചത്.

പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗുസ്തി താരങ്ങളായ സാക്ഷി മലിക് ഗുസ്തി അവസാനിപ്പിക്കുകയും ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top