വള്ളിക്കുന്ന്: അരിയല്ലൂരില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മരത്തിലിടിച്ച് അപകടം .ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ടാങ്കറിന് ചോര്‍ച്ച സംഭവിച്ചിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
എറണാകുളത്തുനിന്നും കണ്ണൂരിലേക്ക് ലോഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെത്. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി.
പിന്നീട് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ ചോര്‍ച്ച താല്‍ക്കാലികമായി പരിഹരിച്ച് പരപ്പനങ്ങാടി കൊടപ്പാളിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ടെക്‌നീഷ്യന്‍മാരെത്തി ചോര്‍ച്ച പൂര്‍ണമായും പരിഹരിച്ച ശേഷം പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും അനുമതിയോടെ മാത്രമെ ഇവിടെ നിന്ന് കൊണ്ടുപോകാവു എന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ സാദിഖ് പി.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



