നവജാത ശിശുവിനെ വീട്ടില്‍ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രംതൃശ്ശൂര്‍: നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശ്ശൂര്‍ അടാട്ടാണ് സംഭവം. അമ്മ പൊലീസ് നിരീക്ഷണത്തിലാണ്.

രക്തസ്രാവത്തെ തുടര്‍ന്നാണ് ശനിയാഴ്ച്ച രാത്രി യുവതി ബന്ധുക്കള്‍ക്കൊപ്പം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതി പ്രസവിച്ചതായി കണ്ടെത്തി. ഇക്കാര്യം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ ബക്കറ്റില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. യുവതി പ്രസവ വാര്‍ഡില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top