Section

malabari-logo-mobile

താനൂര്‍ നഗരസഭയുടെ പുതിയ ബസ്സ്റ്റാന്റ് ഉദ്ഘാടനം 31ന്

HIGHLIGHTS : The new bus stand of Tanur municipality will be inaugurated on the 31st

താനൂര്‍: താനൂര്‍ നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് മാര്‍ച്ച് 31ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. ഷംസുദ്ധീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താനൂര്‍ ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് 2012ലാണ് ബസ്സ്റ്റാന്‍ഡിന് വേണ്ടി 60 സെന്റ് ഭൂമി 50 വര്‍ഷത്തേക്ക് 5000 രൂപക്ക് പാട്ടത്തിന് എടുക്കുന്നത്. സി.പി. ആയുശുമ്മ അബൂബക്കറാണ് നഗരസഭക്ക് ഭൂമി പാട്ടത്തിന് നല്‍കിയത്. പൂതേരി കുഞ്ഞിബാവു ബസ് സ്റ്റാന്റില്‍ നിന്നും പുറത്തേക്കുള്ള വഴിക്ക് വേണ്ടി ഒന്നര സെന്റ് ഭൂമിയും സൗജന്യമായി മുനിസിപ്പാലിറ്റിക്ക് വിട്ടു നല്‍കി. എം.പി. അഷറഫ് പ്രസിഡന്റായിരുന്ന താനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് 2012 ഫെബ്രുവരി 28ന് ബസ് സ്റ്റാന്‍ഡിന് ശിലാസ്ഥാപനം നടത്തിയത്. താനൂര്‍ ഗ്രാമപഞ്ചായത്തും, പ്രഥമ താനൂര്‍ നഗരസഭ ഭരണസമിതിയും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും, റോഡ് ട്രസന്‍പോര്‍ട്ട് അതോറിറ്റിയുടെയും (ആര്‍.ടി.എ) അനുമതികള്‍ ലഭിക്കാന്‍ താമസം നേരിട്ടത്തിനാലാണ് ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണം വൈകിയത്. ഒരു വര്‍ഷം മുമ്പ് ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെങ്കിലും കോവിഡ് മഹാമാരി കാരണമാണ് ഉദ്ഘാടനം വൈകിയത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ കാന്റീന്‍, ക്‌ളോക്ക് റൂം, ടോയ്ലെറ്റ്, കുടിവെള്ളം, കിണര്‍, ഇരിപ്പിടം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഡ്രൈനേജും നിര്‍മ്മിച്ചിട്ടുണ്ട്. നിലവിലെ ബസ്സ്റ്റാന്‍ഡില്‍ നിന്നും 120 മീറ്റര്‍ മാത്രമാണ് പുതിയ ബസ് ബസ് സ്റ്റാന്റിലേക്കുള്ള അകലം.

ബസ് സ്റ്റാന്‍ഡ് മാര്‍ച്ച് 31ന് രാവിലെ 10 മണിക്ക് നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ നാടിന് സമര്‍പ്പിക്കും. വൈസ് ചെയര്‍പേഴ്സണ്‍ സി.കെ. സുബൈദ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജസ്ന ബാനു സ്വാഗതം പറയും. അസി.എഞ്ചിനിയര്‍ ഡിനേഷ്‌കുമാര്‍ കെ.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി.കെ.എം. ബഷീര്‍, കെ.പി. അലി അക്ബര്‍, കെ ജയപ്രകാശ്, സി.പി.ഫാത്തിമ, കൗണ്‍സിലര്‍മാരായ കുമാരി, എ. കെ. സുബൈര്‍, മുസ്തഫ, ദിബീഷ്, പി.ടി. അക്ബര്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഷറഫ്, മുന്‍ വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അഷറഫ്, മുനിസിപ്പല്‍ സെക്രട്ടറി മനോജ്കുമാര്‍ ടി., വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.
മുന്‍ ഭരണസമിതി സ്ഥിരസമിതി അധ്യക്ഷന്മാര്‍, മുന്‍ ജനപ്രതിനിധികള്‍, സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഭൂമി വിട്ടുനല്‍കിയവരെ ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ആദരിക്കും.

sameeksha-malabarinews

പത്രസമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സി.കെ.എം. ബഷീര്‍, കെ.പി. അലി അക്ബര്‍, കെ ജയപ്രകാശ്, ജസ്ന ബാനു, സി.പി.ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!