Section

malabari-logo-mobile

നടിയെ ആക്രമിച്ച കേസ്;ബലചന്ദ്രകുമാറിന് ഒപ്പമിരുത്തി ദിലീപിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

HIGHLIGHTS : Actress assault case: Crime branch interrogates Dileep along with Balachandra Kumar

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്യുന്നു. ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി. ഇരുവരേയും ഒരുമിച്ചിരുത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10.30 മുതല്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു വരുന്നതിനിടെയാണ് ഉച്ചയ്ക്കു രണ്ടു മണിയോടെ
ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.

നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങള്‍ തേടി തന്നെയാണ് ചോദ്യം ചെയ്യല്‍.

sameeksha-malabarinews

നടി ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ 7 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ആലുവയിലെ വീട്ടില്‍ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി.

എന്നാല്‍ ഈ ദൃശ്യം തന്റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് മറുപടി നല്‍കുന്നു. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!