രാത്രിയില്‍ കാറില്‍ കറങ്ങി മോഷണം നടത്തുന്ന സംഘം തിരൂര്‍ പോലീസിന്റെ പിടിയില്‍

തിരൂര്‍ : രാത്രികാലങ്ങളില്‍ കാറില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ തിരൂര്‍ പൊലീസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ പട്ടിക്കാട് കൂറ്റംപാറ വീട്ടില്‍ അബ്ദുല്‍ ഹമീദ് എന്ന സുഡാനി ഹമീദ് (38) ,തേഞ്ഞിപ്പലം പള്ളിക്കല്‍ ചാലിയില്‍ കടവത്ത് മാളിയില്‍ വീട്ടില്‍ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഡിസംബര്‍ 30 ന് തൃപ്രങ്ങോട് പെരുന്തല്ലൂരിലെ വാപറമ്പില്‍ അബ്ദുല്‍ അമീലിന്റെ വീട്ടില്‍ വാതില്‍ കുത്തിത്തുറന്ന് 30,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസിലാണ് പ്രതികളെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പെരുന്തല്ലൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ക്കെതിരെ താനൂര്‍ ,പരപ്പനങ്ങാടി, പൊന്നാനി സ്റ്റേഷനുകളില്‍ സമാന കേസുകളുണ്ട്. മുമ്പും കേസുകളില്‍ ഉള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയവരാണെന്ന് പൊലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top