Section

malabari-logo-mobile

കെ റെയില്‍ വിരുദ്ധ ബിജെപി സമര പദയാത്ര നാളെ മുതല്‍

HIGHLIGHTS : K Rail anti-BJP strike march from tomorrow

പരപ്പനങ്ങാടി:ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് നയിക്കുന്ന കെ.റെയില്‍ വിരുദ്ധ പദയാത്ര നാളെയും മറ്റന്നാളുമായി നടക്കും. അരിയല്ലൂരില്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വൈകിട്ട് 3 മണിക്ക് ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ പതാക കൈമാറി പദയാത്ര ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, മേഖലാ അധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.

sameeksha-malabarinews

ആദ്യ ദിവസത്തെയാത്ര പരപ്പനങ്ങാടിയില്‍ സമാപിക്കും. പരപ്പനങ്ങാടിയില്‍ വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന പൊതുയോഗം ബി.ജെ.പി.സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. 31 ന് വൈകുന്നേരം പദയാത്രയുടെ സമാപനം തിരൂരില്‍ നടക്കും. തിരൂരില്‍ നടക്കുന്ന സമാപന പൊതുയോഗം ബി.ജെപി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.ഏപ്രില്‍ 1ന് യാത്രയുടെ സമാപനം എടപ്പാള്‍ നടുവട്ടത്ത് നടക്കും. സമാപന സമ്മേളനത്തില്‍ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.ബി ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തും.

ബി ജെ പി പാലക്കാട് മേഖല ജന:സെക്രട്ടറി എംപ്രേമന്‍, പദയാത്ര സ്വാഗതസംഘം ചെയര്‍മാന്‍ കെ പി വല്‍സരാജ്, ജനറല്‍ കണ്‍വീനര്‍ പി വി തുളസിദാസ്, പദയാത്ര കോ-ഓര്‍ഡിനേറ്റര്‍ പി ജഗന്നിവാസന്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് പി മോഹന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!