പരപ്പനങ്ങാടിയില്‍ മുഹബ്ബത്തിന്റെ കലവറ ഫുഡ് ഫെസ്റ്റിന് തുടക്കമായി

HIGHLIGHTS : The Muhabbatin Kalvara Food Fest, jointly organized by the Parappanangadi Municipality and Kudumbashree, has begun.

careertech

പരപ്പനങ്ങാടി: നഗരസഭയും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന മുഹബ്ബത്തിന്റെ കലവറ ഫുഡ് ഫെസ്റ്റിന് തുടക്കമായി. ഫുഡ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്  നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

ഇന്നലെ മുതല്‍ ആരംഭിച്ച ഫുഡ് ഫെസ്റ്റിന് വലിയ ജന പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത രണ്ട് ദിവസം കൂടി ഇത് തുടരും. വൈകീട്ട് മുതല്‍ വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറൂം.

sameeksha-malabarinews

മുന്‍ വൈസ് ചെയര്‍പേഴ്‌സന്‍ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ സീനത്ത് ആലിബാപ്പു, കെ പി മുഹ്‌സിന, ഖൈറുന്നിസ താഹിര്‍, മുന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ കൗണ്‍സിലര്‍ ബേബി അച്യുതന്‍, കെ സി നാസര്‍, മഞ്ജുഷ പ്രലോഷ്, സുമി റാണി, കൗണ്‍സിലര്‍മാര്‍, സി ഡി എസ് ചെയര്‍പേഴ്‌സന്‍ പി പി സുഹറാബി, വൈസ് ചെയര്‍പേഴ്‌സന്‍ റഹിയാനത്ത്, റെനീഫ് ,അലി തെക്കേപാട്ട്, പുനത്തില്‍ രവി ,സിദ്ധര്‍ത്ഥന്‍, സുധീഷ്, അഡ്വ റഹീം,
വിനോദ് എ വി, ശിഫ അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ഷാജി മോള്‍ ചടങ്ങിന് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!