സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് രണ്ടിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു

HIGHLIGHTS : State School Arts Festival: Gold Cup displayed at two locations

careertech

കോഴിക്കോട്: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് ബുധനാഴ്ച ജില്ലയില്‍ രണ്ടിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.
കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പിന്നീട് രാമനാട്ടുകര ഗണപത് എയുപി സ്‌കൂളിലുമാണ് കപ്പ് പ്രദര്‍ശിപ്പിച്ചത്.

മോഡല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ് ,പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ ഗിരീഷ് ചോലയില്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ് കുമാര്‍, ആര്‍ഡിഡി കെ സന്തോഷ് കുമാര്‍,
കോഴിക്കോട് സിറ്റി എഇഒ കെ വി മൃദുല, ചേവായൂര്‍ എഇഒ ശ്യാംജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. കോഴിക്കോട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദത്തോടെയും ആവേശത്തോടെയും സ്വര്‍ണക്കപ്പിനെ യാത്രയാക്കി.

sameeksha-malabarinews

ചൊവ്വാഴ്ച വൈകീട്ടാണ് വയനാട്ടില്‍നിന്ന് സ്വര്‍ണക്കപ്പ് പര്യടനം ജില്ലയില്‍ പ്രവേശിച്ചത്.
ജില്ലയിലെ ആദ്യ സ്വീകരണം ഈങ്ങാപ്പുഴ പുതുപ്പാടി എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു.

കാസര്‍കോട് നിന്നാണ് സ്വര്‍ണക്കപ്പ് യാത്ര ആരംഭിച്ചത്. കപ്പ് ജനുവരി നാലിന് രാവിലെ തിരുവനന്തപുരത്തെത്തും. സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!