Section

malabari-logo-mobile

‘മികവുത്സവം’ സാക്ഷരതാ പരീക്ഷ നാളെ മുതല്‍ നടക്കും

HIGHLIGHTS : The 'Mikavutsavam' literacy test will be held from tomorrow

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ‘മികവുത്സവം’ സാക്ഷരതാ പരീക്ഷ  നാളെ (നവംബര്‍ ഏഴ്) മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ 132 കേന്ദ്രങ്ങളിലായി 2738 പേര്‍ പരീക്ഷ എഴുതും. ഇതില്‍ 2,166 പേര്‍ സ്ത്രീകളും, 572 പുരുഷന്‍മാരുമാണ്. പട്ടിക ജാതിക്കാര്‍ 1,328 പേരും പട്ടികവര്‍ഗക്കാര്‍ 60 പേരും പരീക്ഷ എഴുതും. 33 പേര്‍ ഭിന്നശേഷിക്കാരാണ്.

കോട്ടക്കല്‍ നഗരസഭയിലെ വയസുകാരി റന ഏറ്റവും പ്രായം കുറഞ്ഞ ആളും 90 വയസുള്ള മൊറയൂരിലെ സുബൈദ പ്രായം കൂടിയ ആളുമാണ്. സാക്ഷരതാ പരീക്ഷയുടെ ആസൂത്രണത്തിനായി ബ്ലോക്ക് നഗരസഭാ തല നോഡല്‍ പ്രേരക്മാരുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ റഷീദ്, സാക്ഷരതാ മിഷന്‍ അസി.കോ ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ശരണ്യ, കെ. മൊയ്തീന്‍ കുട്ടി, ഇ.സന്തോഷ് കുമാര്‍, ടി. ശ്രീധരന്‍ എനിവര്‍ സംസാരിച്ചു.ബ്ലോക്ക്/ നഗരസഭാ തലത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ആസൂത്രണം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും  പ്രേരക്മാരുടെയും യോഗം ഇന്ന് (നവംബര്‍ ആറ്) എല്ലാ ബ്ലോക്കുകളിലും  നഗരസഭകളിലും ചേരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!