ബംഗളൂരുവില്‍ ടെക് കമ്പനിയുടെ എംഡിയും സിഇഒയും കൊല്ലപ്പെട്ടു

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായ എയറോണിക്‌സ് ഇന്റര്‍നെറ്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കൊല്ലപ്പെട്ടു. കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഫെലിക്‌സ് എന്ന വ്യക്തിയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ ഒളിവിലാണ്. കമ്പനിയുടെ എംഡി പണീന്ദ്ര സുബ്രമണ്യ, സിഇഒ വിനു കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ബംഗളൂരുവിലെ അമിര്‍തഹല്ലിയിലാണ് കൊലപാതകം നടന്നത്. വാളുമായി ഓഫീസിലെത്തിയ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇരുവരും മരണപ്പെടുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ആയിരുന്നു ആക്രമണം നടന്നത്.

പ്രതി ഫെലിക്‌സ് കുറച്ചുനാള്‍ മുമ്പ് കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുകയും സ്വന്തം സ്ഥാപനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയില്‍ നിന്ന് രാജിവെച്ച സാഹചര്യങ്ങള്‍ വ്യക്തമല്ല. പ്രതിയുടെ അറസ്റ്റിനായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top