രക്തവാഹിനി -2023 മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കടലുണ്ടി: അകാലത്തില്‍ വിട പറഞ്ഞ അംഗങ്ങളുടെ സ്മരണാര്‍ത്ഥം
സ്റ്റാര്‍ വിന്നേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കുന്നത്ത്പ്പടിയും, ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി രക്തവാഹിനി -2023 എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അമിഗോസ് ഹോളിഡേയ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ അമ്പതിലധികം പേര്‍ രക്തദാനം നടത്തി. കടലുണ്ടി ഔട്ട് പോസ്റ്റ് എസ്.ഐ. സജി.ടി.പി ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

പ്രശസ്ത സിനിമ റിയാലിറ്റി ഷോ താരം പ്രദീപ് ബാലന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.പി. വത്സല സംസാരിച്ചു. സ്റ്റാര്‍ വിന്നേഴ്‌സ് ക്ലബ് ഭാരവാഹികളായ ലിബീഷ് കുമാര്‍.സി, നൗഷാദ് പറമ്പില്‍, നൗഫാദ്.ടി, ഷംസുദ്ദീന്‍.കെ, ജംഷാദ്.പി സലീഷ്.കെ.പി, ജിത്തു.വി, ഗിഫ്റ്റ് ഓഫ്ഹാര്‍ട്ട് ചാരിറ്റബിള്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍മാരായ പ്രജീഷ് പാലാട്ട്, നൗഷാദ് പയ്യാനക്കല്‍,ശ്രീജിത്ത് പുതുപ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top