
ബത്തേരി : കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ മെഷീന്‍ മോഷ്ടിച്ചയാളെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. പച്ചാടി കിടങ്ങനാട് പണയമ്പം ബിജു(22)വിനെയാണ് അറസ്റ്റ് ചെയ്തത്.
25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന ബത്തേരി- പാട്ടവയല്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസിയില്‍നിന്ന് ഇ മെഷീന്‍ മോഷണം പോയ ത്. കണ്ടക്ടര്‍ ശുചിമുറിയില്‍ പോയപ്പോഴായിരുന്നു മോഷ ണം.
പരാതി ലഭിച്ചതിനെ തുട ര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ബിജുവി ന്റെ വീട്ടിലെ മുറിയിലെ അല മാരയില്‍ നിന്നാണ് മെഷീന്‍ കണ്ടെടുത്തത്. ബിജുവിനെ ശനിയാഴ്ച നാലാംമൈലില്‍ നി ന്നാണ് കസ്റ്റഡിയിലെടുത്തത്.



