കാനന സഫാരി ഇന്ന് തുടങ്ങും, മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും സഞ്ചാരികള്‍ക്ക് പ്രവേശനം

HIGHLIGHTS : Kanana Safari begins today, with access to tourists in pumpkins and hides

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേത ത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ മുത്തങ്ങയും തോല്‍പ്പെട്ടിയും ബുധനാഴ്ച തു റക്കും. ഏഴുമാസത്തെ ഇടവേ ളയ്ക്ക് ശേഷമാണ് സഞ്ചാരികള്‍ ക്ക് പ്രവേശനം. രാവിലെ ഏഴു മുതല്‍ പത്തുവരെയും പകല്‍ മൂന്നുമുതല്‍ അഞ്ചുവരെയും കാനന സഫാരി നടത്താം. ഏഴ് മുതല്‍ ഓണ്‍ലൈന്‍ ബു ക്കിങ്ങിലൂടെയായിരിക്കും പ്രവേശനം.
www.wayanadwildlifesanc tuary.com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോണ്‍: മുത്തങ്ങ- 9947271015, തോല്‍പ്പെട്ടി- 7907543321.

കുറുവാ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ വനം വാ ച്ചര്‍ മരിച്ചതിനെ തുടര്‍ന്ന് ജി ല്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴി ഞ്ഞ ഫെബ്രുവരിയില്‍ അടച്ച താണ്.

sameeksha-malabarinews

കേസില്‍ സംസ്ഥാന സര്‍ ക്കാരിന്റെ ഇടപെടലിനെ തുട ര്‍ന്ന് നിബന്ധനകള്‍ക്ക് വിധേ യമായി ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കി. കു റുവാ ദ്വീപ്, ചെമ്പ്ര, മീന്‍മുട്ടി ഉള്‍പ്പെടെയുള്ള ഇക്കോ ടൂറി സം കേന്ദ്രങ്ങളും തുറക്കാനു ള്ള തയ്യാറെടുപ്പിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!