HIGHLIGHTS : Malappuram District Junior Volleyball Championship at Parappanangadi
പരപ്പനങ്ങാടി :മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ , ഡോട്ട്സക്ലബ്ബ് പരപ്പനങ്ങാടിയുടെ സഹകരണത്തോടെ നടത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും വിഭാഗങ്ങളിലെ ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പരപ്പനങ്ങാടിയിൽ നടക്കും. ഒക്ടോബർ 6 ഞായറാഴ്ച പരപ്പനങ്ങാടി ഡോട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുക.
ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരായിരിയ്ക്കും ഒക്ടോബർ 19, 20 തിയ്യതികളിൽ തൃശൂർജില്ലയിലെ പേരമംഗലം എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ നടത്തുന്ന നോർത്ത് സോൺ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിയ്ക്കുക.
1-1-07 നോ അതിന് ശേഷമോ ജനിച്ച കളിക്കാർക്കാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാഗ്രഹിയ്ക്കുന്ന മലപ്പുറം ജില്ല വോളിബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ, കളിക്കാരുടെ ഫോട്ടോ സഹിതമുള്ള വയസ്സ് തെളിയിയ്ക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം അന്നേ ദിവസം രാവിലെ 9 മണിയ്ക്ക് മുമ്പായി, പരപ്പനങ്ങാടി പുത്തരിയക്കലുള്ള ഡോട്ട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9847239898, 9847771460.