കോഴിക്കോട്:മരം മുറിക്കാനായി മരത്തില്‍ കയറിയ ആള്‍ മരത്തില്‍ കുടുങ്ങി കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാല കുന്നിലാണ് സംഭവം
മരം മുറിക്കാനായി മരത്തില്‍ കയറിയ ഗിരീഷ് എന്ന ആളാണ് കുടുങ്ങിയത്
മരം മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായി ചില്ലകള്‍ മുറിക്കാനായി മരത്തിന്റെ മുകളില്‍ കയറിയ ഗിരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മരത്തില്‍ കയറി ഗിരീഷിനെ മരത്തില്‍ കെട്ടിനിര്‍ത്തുകയും. മുക്കം ഫയര്‍ഫോഴ്‌സിന് വിവരം അറിയിക്കുകയുമായിരുന്നു.
മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഗിരീഷിനെ താഴെ ഇറക്കിയത് ഇയാള്‍ക്ക് ശാരീരിക അസ്വസ്ഥത ഉള്ളത് കാരണം ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി
ഇന്ന് രാവിലെ 10 :15 ഓടു കൂടിയായിരുന്നു സംഭവം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



