താനൂര്‍: ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരണപ്പെട്ടു. കണ്ടയ്‌നര്‍ വാഹനത്തില്‍ എത്തിച്ച മാര്‍ബിള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുന്നതിനിടെ മാര്‍ബിള്‍ ഷീറ്റുകള്‍ക്കിടയില്‍പെട്ടാണ് തൊഴിലാളി മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
വ്യാഴാഴ്ച്ച ഉച്ചയോടെ താനൂര്‍ കാളാട് ആണിക്കമ്പനിക്ക് സമീപമാണ് സംഭവം, പശ്ചിമ ബംഗാള്‍ സ്വദേശി ബാപി ബാഗ്(42) ആണ് മരണപ്പെട്ട്. കൂടെയുണ്ടായിരുന്ന
മേഘനത് ദാസ് (31)നാണ് പരിക്കേറ്റത്.
മറ്റു തൊഴിലാളികള്‍ ബഹളം കൂട്ടിയതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു’ തിരൂരില്‍ നിന്നും താനൂരില്‍ നിന്നും ഫയര്‍ഫോഴ് സംഘവും സ്ഥലതെത്തി.തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം നാട്ടുകാരുടെയും പോലീസ്, ടിഡിആര്‍എഫ് വളണ്ടിയ ര്‍മാരും,നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്, താനൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലതെത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



