
എടക്കര: നഴ്സിങ് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ അറസ്റ്റില്‍. തൃശൂര്‍ തിരുവില്വാമല സ്വദേശി കലാനി വീട്ടില്‍ രഞ്ജിത്തി (40)നെയാണ് എടക്കര പൊലീസ് അറസ്റ്റു ചെയ്തത്.
എടക്കര, വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലെ നഴ്‌സുമാരുടെ വാട്‌സാപ് കൂട്ടായ്മയില്‍ വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
34 പേരില്‍ നിന്നായി 10,95,000 രൂപയാ ണ് തട്ടിയത്. എടക്കര ഇന്‍ സ്‌പെക്ടര്‍ എന്‍ ബി ഷൈജു, എസ്‌ഐ ജയകൃഷ്ണന്‍ എന്നി വരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



