പോക്‌സോ കേസ് പ്രതി കോയമ്പത്തൂരില്‍നിന്ന് പിടിയില്‍

HIGHLIGHTS : POCSO case accused arrested from Coimbatore

ബാലുശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍ കുട്ടിയെ പീഡിപ്പിച്ചശേഷം നാട്ടി ല്‍നിന്ന് മുങ്ങിയ യുവാവ് കോയ മ്പത്തൂരില്‍നിന്ന് പിടിയിലായി. പ്രതി നരിക്കുനി പാലങ്ങാട് തൃക്കയില്‍ പറമ്പില്‍ ടി പി വിഷ്ണു (22) വിനെയാണ് കോയമ്പത്തൂര്‍ ഫാത്തിമ നഗറിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ബാലുശേരി പൊലീസ് പിടികൂടിയത്. പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് താമസസ്ഥലം മാറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഞായര്‍ പുലര്‍ച്ചെ ഒന്നിനാണ് വിഷ്ണുവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശി ന്റെ നിര്‍ദേശ മനുസരിച്ച് എസ്‌ഐ മു ഹമ്മദ് പുതു ശ്ശേരി, എഎ വിഷ്ണു സ്‌പെഐ അബ്ദുല്‍ കരീം, സീനിയര്‍ സി വില്‍ പൊലീസ് ഓഫീസര്‍ ഗോ കുല്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി യത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!