
കോഴിക്കോട് : വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതിയെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി. പൂവാട്ട്പറമ്പ് മുണ്ടക്കല്‍ കളരിപുറായില്‍ ഹര്‍ഷാദ് (സാബു-27)ആണ് പിടിയിലായത്. 2019ല്‍ പൂവാട്ടു പറമ്പ് സ്വദേശി ജിതിന്‍ റെസാ രിയോയെ (27) കമ്പികൊണ്ട് അടിച്ച് സാരമായി പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍പോകുകയായിരുന്നു.
ആനക്കുഴിക്കരയിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്ന്, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെയുണ്ട്. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജ് എസ്‌ഐമാ രായ സൈഫുള്ള, ബിജു ഭാസ്‌കര്‍, സിപിഒമാരായ രാഹുല്‍, ബിനോ യ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



