Section

malabari-logo-mobile

സുഹൃത്തിന് പെണ്ണ് കാണാനെന്ന വ്യാജേന വീട്ടിലെത്തി സ്വര്‍ണമാല കവര്‍ന്നയാള്‍ പിടിയില്‍

HIGHLIGHTS : The man who came to his friend's house on the pretense of meeting a girl and stole a gold necklace was arrested

തിരൂര്‍: സുഹൃത്തിന് പെണ്ണ് കാണാനെന്ന വ്യാജേന വീട്ടിലെത്തിയ യാള്‍ വീട്ടുകാ രിയുടെ സ്വര്‍ണമാല കവര്‍ന്നു. ഓടി കൂടിയ നാട്ടുകല്‍ പ്രതിയെ പി ടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

തിരൂര്‍ പച്ചാട്ടിരി കെട്ടേക്കാ ട് ചാളക്കപറമ്പില്‍ സരസ്വതി യുടെ രണ്ടുപവന്‍ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് കാളാട് പട്ടപറമ്പ് തൊടിയില്‍ അഷറഫി (50)നെ പിടികൂടിയ ത്.

sameeksha-malabarinews

ചൊവ്വ ഉച്ചയോടെയാണ് പ്രതി സരസ്വതിയുടെ വീട്ടിലെ ത്തിയത്. മകളെ സുഹൃത്തിന് പെണ്ണ് കാണാനായി എത്തിയ താണെന്ന് പറഞ്ഞ് വീട്ടില്‍ കയ റിയ അഷറഫ് കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം നല്‍ കിയ സരസ്വതിയുടെ മാല കവ രുകയായിരുന്നു. ബഹളംവച്ച സരസ്വതി പിന്നാലെയോടി. ഇതുകണ്ട് നാട്ടുകാരെത്തി ഇയാളെ പിടികൂടി പൊലീസി ന് കൈമാറി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!