HIGHLIGHTS : Edapal Purada Vanibham from today
എടപ്പാള്‍ പൂരാട വാണിഭത്തിന് ബുധനാഴ്ച തുടക്കമാകും. വാണിഭത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് എടപ്പാള്‍ പഞ്ചായത്തും സാംസ്‌കാരിക പ്രവര്‍ത്തകരും. രാവിലെ 10ന് കുടുംബശ്രീ ചന്ത പ്രസിഡന്റ് സി വി സുബൈദ ഉദ്ഘാടനംചെയ്യും. വ്യാഴാഴ്ച പകല്‍ 11ന് കാര്‍ഷിക ചന്ത കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് പരസ്യകലാ സമിതിയും ചാര്‍ക്കോളും ചേര്‍ന്നൊരുക്കുന്ന അങ്ങാടിപ്പെരുമ അങ്ങാടിവരെ ചിത്രംവരയും പ്രദര്‍ശനവും എഴുത്തുകാരന്‍ നന്ദന്‍ ഉദ്ഘാടനംചെയ്യും.
വെള്ളിയാഴ്ച പകല്‍ 11ന് വിസ്മയ കാഴ്ചക്കുല ഉദ്ഘാടനം, പൂരാട പെരുമ ഘോഷയാത്ര എടപ്പാള്‍ ചുങ്കത്തുനിന്ന് തുടങ്ങി പഴയ ബ്ലോക്കില്‍ അവസാനിക്കും. ശനിയാഴ്ച വൈകിട്ട് ആറിന് കുടുംബശ്രീ കലാമേള, കരോക്കെ ഗാനമേള, മത്സ്യ വാണിഭം എന്നിവ നടക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു