അശ്ലീല സന്ദേശം അയച്ചത് ചോദ്യംചെയ്ത യുവതിയെ മര്‍ദിച്ചയാള്‍ പിടിയില്‍

കൊടുവള്ളി: നവമാധ്യത്തിലൂടെ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിയെ മര്‍ദിച്ച കേസില്‍ ഒളിവില്‍പ്പോയ പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി. ഓമശേരി നടമ്മല്‍ പൊയില്‍ ചെറുവോട്ട് മിര്‍ഷാദാണ് പിടിയിലാ യത്. സിഐ അഭിലാഷാണ് പിടികുടി അറസ്റ്റ് രേഖപ്പെടുത്തിയത്.

ജൂണ്‍ 22നാണ് കേസിനാസ്പദ മായ സംഭവം. മിര്‍ഷാദ് തന്റെ ഇന്‍ സ്റ്റഗ്രാം ഐഡിയിലേക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന് ഇയാളുടെ വീട്ടിലെത്തി യുവതി ചോദ്യം ചെയ്തിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് അങ്ങാടി ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ക്രൂരമായി ഉപദ്രവിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top