തിയേറ്റര്‍ ടെക്നീഷ്യന്‍ നിയമനം

മലപ്പുറം താലൂക്ക് ഹെഡ്‌ ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ തിയേറ്റര്‍ ടെക്നീഷ്യനെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്.   പ്ലസ്ടു/ തതുല്യ വിജയം, ഓപ്പറേഷന്‍ തിയേറ്റര്‍ ആന്റ് അനേസ്തേഷ്യ ടെക്നോളജി/  ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നോളജിയില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത.

കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. യോഗ്യരായവര്‍ക്കായി ജൂലൈ 27 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734866.

Share news
error: Content is protected !!
Scroll to Top