കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു.പവന് 760 രൂപ കുറഞ്ഞ് ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 51,200 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ കുറഞ്ഞ് 6,400 രൂപയായി. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ സ്വര്‍ണത്തിന് പവന് 2000 രൂപ കുറഞ്ഞിരുന്നു.
ഓഹരിവിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണവിലയിലെ വന്‍ കുതിപ്പില്‍ നിന്ന് ചെറിയൊരു ആശ്വാസത്തിലെത്തിയിരിക്കുകയാണിപ്പോള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



