കുളുമണാലിയില്‍ മേഘവിസ്ഫോടനം. എന്‍എച്ച് 3 അടച്ചു. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് അഞ്ജലി മഹാദേവ മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍. മണ്ഡിയ, കിന്നൗര്‍, കാന്‍ഗ്ര ജില്ലകളില്‍ 15 റോഡുകള്‍ അടച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവം
ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാനും ജാഗ്രതയോടെ വാഹനം ഓടിക്കാനും വഴിയില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ബോധവാനായിരിക്കാനും പൊലീസ് യാത്രക്കാരോട് നിര്‍ദേശിച്ചു.
ജൂലൈ 28 വരെ അടുത്ത നാല് ദിവസത്തേക്ക് ഹിമാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച ‘യെല്ലോ’ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



