ഷൊര്‍ണൂര്‍: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ കയറി വാതില്‍ അടച്ചിരുന്നയാളെ തിരിച്ചറിഞ്ഞു. കാസര്‍കോട് ഉപ്പള സ്വദേശി ചരണ്‍ എന്നയാളാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ ലഹരിക്ക് അടിയമയാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കത്തി കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കാസര്‍കോട്ട് നിന്നാണ് ഇയാള്‍ എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടീവ് കോച്ചില്‍ കയറിയത്. പിന്നാലെ ടോയിലറ്റില്‍ കയറിയ ഇയാള്‍, കതക് അകത്തുനിന്ന് കയര്‍ കെട്ടി ഇരിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍, റെയില്‍വെ അധികൃതര്‍ പൂട്ടുപൊളിച്ച് ഇയാളെ പുറത്തെത്തിച്ചു. താന്‍ മുംബൈ സ്വദേശിയാണ് എന്നായിരുന്നു ചരണ്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. ശരീരം ആസകലം പരിക്കേറ്റ പാടുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




