ചാപ്പപ്പടി ഖബർസ്ഥാന്റെ സമീപത്തുള്ള പ്രദേശങ്ങൾ മലപ്പുറം ജില്ലാ കളക്ടർ സന്ദർശിച്ചു

പരപ്പനങ്ങാടി:കടലാക്രമണം മൂലം തകർന്ന് കൊണ്ടിരിക്കുന്ന ചാപ്പപ്പടി ഖബർസ്ഥാന്റെ സമീപത്തുള്ള പ്രദേശങ്ങൾ മലപ്പുറം ജില്ലാ കളക്ടർ സന്ദർശിച്ചു.

പരപ്പനങ്ങാടി ചാപ്പപ്പടി കബർസ്ഥാൻ കടൽ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ കെ പി എ മജീദ് എം എൽ എയും പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദും ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. ഇതെ തുർന്നാണ് കലക്ടർ സ്ഥലം സന്ദർശിച്ചത്.

കൗൺസിലർ തലക്കലകത്ത് റസാഖ്, അലി തെക്കേപ്പാട്ട്, കെ എസ് സൈദലവി, സിദ്ധീഖ് എം എം കെ, കെ പി നൗഷാദ്, അബ്ദുറബ്ബ് പി, സി പി ചെറിയബാവ, ഇറിഗേഷൻ വകുപ്പിന്റെയും ഹാർബർ ഉദ്യോഗസ്ഥൻമാർ,
പരപ്പനങ്ങാടി വില്ലേജ് ഓഫീസർ ബിനേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അടിയന്തിരമായി അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് കളക്ടർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top