
കണ്ണൂര്‍ : ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോള്‍ അനുവദിച്ചിരുന്നത്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് പരോള്‍ റദ്ദ് ചെയ്തത്. സുനി അയല്‍ സംസ്ഥാനത്തേക്ക് പോയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 15 ദിവസത്തെ അടിയന്തര പരോളായിരുന്നു അനുവദിച്ചിരുന്നത്.
പരോള്‍ ലഭിച്ച ശേഷം വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത് എന്നാല്‍ ഇയാള്‍ അവിടെ ഉണ്ടായില്ലെന്നാണ് മീനങ്ങാടി സി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇയാളെ എത്തിച്ചു.
അതേസമയം, തലശ്ശേരി കോടതിയില്‍ വെച്ച് മദ്യപിക്കുന്നതിനായി അവസരം ഒരുക്കി നല്‍കിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തിരുന്നു.മാഹി ഇരട്ടകൊലപാതക്കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് സംഭവം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു. കൊടി സുനി, ഷാഫി എന്നിവര്‍ക്കായി മറ്റൊരാള്‍ എത്തിച്ചേരുന്ന മദ്യമാണ് ഉദ്യോഗസ്ഥര്‍ കൈമാറിയിരുന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുവരികയും പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം പരിശോധിച്ച് വകുപ്പ് തല നടപടി ഉണ്ടാകുകയുമായിരുന്നു. നേരത്തെ, കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



