വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവര്‍ന്ന മുഖ്യപ്രതി പിടിയില്‍

പേരാമ്പ്ര : കാവുന്തറയില്‍ വീട് കുത്തിത്തുറ ന്ന് 26 പവന്‍ സ്വര്‍ണാഭരണവും കാല്‍ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി പൊലീസ് പിടി യില്‍ കൂരാച്ചുണ്ട് കാളങ്ങാലി യില്‍ പാറയില്‍ മുസ്തഫ എന്ന മു ത്തു(42)വാണ് പേരാമ്പ്ര പൊലീ സിന്റെ പിടിയിലായത്. കഴിഞ്ഞ മെയ് 16ന് രാത്രി കാവുന്തറയിലെ ഗായത്രി ഹൗസില്‍ സജയിന്റെ വീട്ടില്‍ നിന്നാണ് ആഭരണവും പണവും കൊള്ളയടിച്ചത്. വിട്ടു കാര്‍ ബന്ധുവീട്ടില്‍ പോയതായി രുന്നു. വീടിന്റെ മുന്‍ഭാഗത്തെ ഗ്രി ല്ല് പൊട്ടിച്ച് കമ്പിപ്പാര ഉപയോഗി ച്ച് വാതില്‍ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച ആഭരണ ങ്ങളും പണവും മോഷ്ടി ക്കുകയാ യിരുന്നു.

കേസില്‍ മുസ്തഫയെ മുമ്പ് പൊലീസ് പി ടികൂടി. ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു. അഞ്ചു മാസമായിട്ടും പ്രതികളെ കണ്ട ത്താന്‍ കഴിയാത്ത സാഹചര്യ ത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നിധിന്‍ രാജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര ഡി വൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാ ഡിന് അന്വേഷണം കൈമാറി.

കു ടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച പൊലീസ് ഒളിവില്‍ പോയ പ്രതിയെ പിന്തുടര്‍ന്ന് കോ ഴിക്കോട്ടുനിന്ന് പിടികൂടുകയായി രുന്നു. പേരാമ്പ്ര പൊലീസ്, ഡി വൈഎസ്പിയുടെ സ്‌ക്വാഡ്, സിറ്റി ക്രൈം സ്‌ക്വാഡ് എന്നിവരാണ് പ്രതി യെ പിടികൂടിയത്. കേസിലെ കൂട്ടു പ്രതി സംസ്ഥാനം വിട്ടതിനാല്‍ പി ടികൂടാനായിട്ടില്ല. അറസ്റ്റിലായ മു സ്തഫയെ വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കു മെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top