25 കോടി അടിച്ച ആ ഭാഗ്യശാലി തുവ്വൂര്‍ സ്വദേശി

HIGHLIGHTS : The lucky person who won 25 crores is a native of Thuvvur

ആലപ്പുഴ: ഒടുവില്‍ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ആരെന്ന് മനസിലായി. ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ ആണ് ആ ഭാഗ്യവാന്‍.നെട്ടൂരില്‍ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സിലെ ജീവനക്കാരനാണ് ശരത്. ലോട്ടറി തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ഹാജരാക്കി.

ശരത് ഏജന്റ് ലതീഷില്‍ നിന്നാണ് ലോട്ടറിയെടുത്തത്.

ലോട്ടറി അടിച്ചത് നെട്ടൂര്‍ സ്വദേശിനിക്കാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നമായിരുന്നു ലതീഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേര്‍ക്കാണ് ലഭിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!