കാട്ടാന ആക്രമണത്തില്‍ ചിന്നക്കനാല്‍ ചൂണ്ടലില്‍ ഒരാള്‍ മരിച്ചു

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ചിന്നക്കനാല്‍ ചൂണ്ടലില്‍ ഒരാള്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.

ഏലത്തോട്ടത്തില്‍ വെച്ചാണ് ജോസഫിനെ കാട്ടാന ആക്രമിച്ചത്. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു.

സംഭവസ്ഥലത്ത് ആനക്കൂട്ടം തുടരുന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

 

Share news
error: Content is protected !!
Scroll to Top