കണ്ണൂര്‍: തെരുവ്‌നായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നാടക നടന് നായയുടെ കടിയേറ്റു. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടക അവതരണത്തിനിടെയാണ് സംഭവം. നടക പ്രവര്‍ത്തകനായ കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് നായയുടെ കടിയേറ്റത്.
നാടകത്തിനിടെ മൈക്കിലൂടെ നായ കുരയ്ക്കുന്നതുപോലുള്ള ശബ്ദം വന്നതോടെ ഈ സമയം തെരുവിലുണ്ടായിരുന്ന നായ വേദിയിലേക്ക് കയറിവരികയായിരുന്നു. വേദിയുടെ സൈഡിലൂടെ
എത്തിയ നായ കടക്കുകയായിരുന്നു. ഈ സമയം ഇദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് നായയെ ഓടിച്ചുവിടുകയായിരുന്നു.
നാടകത്തിനിടെ നായയുടെ ആക്രമണമുണ്ടായപ്പോള്‍ അതും നാടകത്തിന്റെ ഭാഗമാണെന്നനാണ് കാണികള്‍ കരുതിയത്.
തുടര്‍ന്ന് നാടകം കഴിഞ്ഞശേഷം തന്നെ നായ ശരിക്കു കടിക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞതോടെയാണ് മറ്റുള്ളവര്‍ വിവരം മനസിലാക്കിയത്.
ഉടനെ വായനാശാല പ്രവര്‍ത്തകര്‍ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദേഹത്തിന്റെ കൈകള്‍ക്കും കാലിനുമാണ് പരിക്കേറ്റത്.




