തിരുവനന്തപുരം: പൂവച്ചലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. പൂവച്ചല്‍ യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവലിന്റെ ശരീരത്തിലൂടെ ആണ് ലോറി കയറി ഇറങ്ങി അപകടം സംഭവിച്ചത് .
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം സംഭവിച്ചത് സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



