ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറ്ററേറ്റ് നേടി

പരപ്പനങ്ങാടി: മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറ്ററേറ്റ് നേടി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജംഷീര്‍. കെ.

തിരഞ്ഞെടുത്ത ഇംഗ്ലീഷ് നോവലുകളില്‍, പശ്ചിമേഷ്യന്‍ കുടിയേറ്റക്കാരുടെ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന സ്വത്വവും, അതിന്റെ പ്രതിഫലനവുമായിരുന്നു ഗവേഷണ വിഷയം. ചെന്നൈ ന്യൂ കോളേജിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ.അബ്ദുല്‍ വഹാബിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

വലിയപറമ്പ് മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ജംഷീര്‍. കിഴക്കിനിയകത്ത് അവുക്കോയ-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ:ശഹന,മക്കള്‍:അഫാഫ് , ഇലാഫ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top