തടി കയറ്റിവന്ന ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍ : തടി കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം.അപകടത്തില്‍ മിനി ലോറിയിലെ ഡ്രവര്‍ക്ക് പരിക്കേറ്റു.തിരൂര്‍ ഭാഗത്ത് നിന്നും താനൂര്‍ ഭാഗത്തേക്ക് തടി കഷ്ണങ്ങള്‍ കയറ്റി പേകുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ട്ടമായി മറിയുകയായിരുന്നു.

ലോറി റോഡിന് കുറുകെ മറിഞ്ഞതോടെ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഈ സമയം മറ്റു വാഹനങ്ങള്‍ ഒന്നും വരാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്
തടി കഷ്ണങ്ങള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top