പൂക്കൈതപ്പുഴയില്‍ ഇന്ന് ആവേശത്തുഴയല്‍

പൊന്നാനി: ആവേശത്തിരയ്ക്ക് തയ്യാറായി പൂക്കൈതപ്പുഴ. കടവനാട് ജലോത്സവത്തിന് ഒരുക്കം പൂര്‍ ണം. വ്യാഴം പകല്‍ 2.30ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ജലോത്സവം ഉദ്ഘാടനംചെയ്യും. പി നന്ദകു മാര്‍ എംഎല്‍എ അധ്യക്ഷനാ കും. എംപിമാരായ പി പി സു നീര്‍, എം പി അബ്ദുസമദ് സമദാ നി എന്നിവര്‍ മുഖ്യാതിഥിയാ കും. സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര സമ്മാനദാനം നടത്തും.

പൊന്നാനി നഗരസഭയുടെ സഹക രണത്തോടെ ജനകീയ കമ്മിറ്റി യാണ് ജലോത്സവം സംഘടിപ്പി ക്കുന്നത്. 13 മേജര്‍ വള്ളങ്ങളും 10 മൈനര്‍ വള്ളങ്ങളുമാണ് മത്സര ത്തില്‍ പങ്കെടുക്കുന്നത്. തദ്ദേശി യര്‍ക്കേ വള്ളം തുഴയാനാകു എന്നതാണ് കടവനാട് ജലോ ത്സവത്തിന്റെ പ്രത്യേകത.

സ. ഇ കേശവന്‍ മെമ്മോറി യല്‍ വിന്നേഴ്സ് ട്രോഫിക്കും പി ടി മോഹനകൃഷ്ണന്‍ റണ്ണേഴ്സ് ട്രോഫിക്കും പ്രൊഫ. കടവനാ ട് മുഹമ്മദ് സെക്കന്‍ഡ് റണ്ണറ പ്പിനുംവേണ്ടിയുള്ള പോരാട്ട ത്തിന് വള്ളങ്ങള്‍ അവസാന ഒരുക്കത്തിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top