തിരൂരങ്ങാടി:സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച ലോറി നിര്‍ത്താതെ പോയി. അപകടത്തില്‍ കൊടിഞ്ഞി സ്വദേശിനി ജിഷ(45)ക്ക് പരിക്കേറ്റു.
തലക്ക് പരിക്കേറ്റ ജിഷയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ ചെമ്മാട് കൊടിഞ്ഞി റോഡിലാണ് അപകടം.
സംഭവത്തില്‍ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




