പരപ്പനങ്ങാടി: ‘ഒന്നാണ് നമ്മള്‍ ‘എന്നപരിപാടി സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി ഏരിയകമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് പു.ക.സ മലപ്പുറം ജില്ല പ്രസിഡന്റ് അജിത്രി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് പി. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവരാമന്‍ സ്വാഗതവും, അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
സി.പി. ഉമ്മര്‍ കുട്ടി കേയി അനുസ്മരണ പ്രഭാഷണം നവജീവന്‍ വായനശാല പ്രസിഡന്റ് സനല്‍ നടുവത്ത് നടത്തി. പു.ക.സ തിരൂരങ്ങാടി ഏരിയ സെക്രട്ടറി ജംഷീദലി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി അംഗം ടി.പി. കുഞ്ഞാലന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
ഏരിയ കമ്മറ്റി അംഗങ്ങളായ വിനോദ് കുമാര്‍ തള്ളശേരി, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ കവിതാലാപനവും നടത്തി.




