പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തി. വിഷ്ണുപ്രിയ(22)ആണ് കൊല്ലപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടയാണ് നാടിനെ നടുക്കിയ സംഭവം. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഒരാള്‍ ഇവിടെ നിന്ന് ഓടിപോകുന്നത് കണ്ടതായി വിവരമുണ്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

ആസൂത്രിതമായി യുവതിയെ കൊലുപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കഴുത്തിനാണ് വെട്ടിയതെന്നാണ് വിവരം. എന്താണ് അക്രമണത്തിന് പിന്നിലെ കാരണം എന്നത് വ്യക്തമല്ല. പാനൂരില്‍ ഫാര്‍മസിസ്റ്റായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു വിഷ്ണുപ്രിയ.

പാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഓടിപ്പോയ അക്രമിക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top