Section

malabari-logo-mobile

ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പണത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക; ലെന്‍സ്‌ഫെഡ്

HIGHLIGHTS : Resolve difficulties in online plan submission; Lensfed

തേഞ്ഞിപ്പലം:Ibpms,ilgms ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പണത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ വഴി പ്ലാന്‍ സമര്‍പ്പിച്ചാല്‍ മാസങ്ങളായി അവ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.

മുഹമ്മദ് സിറാജുദ്ദീന്‍ നഗറില്‍(കോഹിനൂര്‍ ലേ കാഞ്ചീസ് ഓഡിറ്റോറിയം) നടന്ന കണ്‍വെന്‍ഷന്‍ പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലെന്‍ന്‍സ്‌ഫെഡ് ഏരിയ പ്രസിഡണ്ട് റിയാസ് വി.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല പ്രസിഡണ്ട് അമീര്‍ പാതാരി മുഖ്യ പ്രഭാഷണം നടത്തി.

sameeksha-malabarinews

നഫ്‌സല്‍ ബാബു, സനില്‍ നടുവത്ത്, അബ്ദുറഹ്‌മാന്‍.കെ, മുഹമ്മദ് അമീര്‍.കെ.കെ, മുഹമ്മദ് ഇഖ്ബാല്‍.കെ,അബ്ദുന്നാസര്‍ കുറുപ്പത്ത്, ശിബില്‍.പി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹര്‍ഷല്‍ ടി.പി സംഘടന റിപ്പോര്‍ട്ടും അഷ്‌റഫ് കെ.പി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഇല്യാസ്.കെ സ്വാഗതവും സലീം എം.കെ നന്ദിയും പറഞ്ഞു.രജീഷ് ചേളാരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

2022 കീം എന്‍ട്രന്‍സ് പരീക്ഷയില്‍ 37ാം റാങ്ക് നേടിയ ബി.ആദിത്യനെ ചടങ്ങില്‍ അനുമോദിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!